< Back
Kerala

Kerala
ക്ലാസുകളില്ല, കോവിഡ് ഡ്യൂട്ടി മാത്രം; ഒ.പി ബഹിഷ്‌കരിച്ച് ഇന്റേൺഷിപ്പ് ഹൗസ് സർജൻമാര്‍
|20 Jan 2022 12:56 PM IST
തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് കോവിഡ് ഒ.പി ബഹിഷ്‌കരിച്ച് സമരം നടത്തുന്നത്
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഇന്റേൺഷിപ്പ് ഹൗസ് സർജൻമാർ സമരത്തിൽ. കോവിഡ് ഒ.പി ബഹിഷ്‌കരിച്ചാണ് സമരം നടത്തുന്നത്. ക്ലാസുകൾ ഒഴിവാക്കി കോവിഡ് ഡ്യൂട്ടിക്ക് മാത്രമായി നിയോഗിക്കുന്നു എന്നാണ് പരാതി. കോഴ്‌സ് പൂർത്തിയാക്കാൻ കഴിയാതെ പ്രതിസന്ധിയിലാണെന്ന് ഹൗസ് സർജന്മാർ പറഞ്ഞു.
136 ഹൗസ് സർജന്മാരുടെ ഇന്റേൺഷിപ്പ് നീട്ടുകൊണ്ടുപോകുകയാണെന്നുംഒരു വർഷം കഴിഞ്ഞ് ഇറങ്ങേണ്ട ഹൗസ് സർജന്മാർ കോഴ്‌സ് പൂർത്തിയാക്കാൻ കഴിയാതെ പ്രതിസന്ധിയിലാണെന്നും ഇവർ ആരോപിച്ചു.
ഇ.എൻ.ടി, ഡെന്റൽ, ഡെർമറ്റോളജി വിഭാഗത്തിലാണ് ഇന്റേൺഷിപ്പ് ചെയ്യേണ്ടത്. എന്നാൽ അത് നൽകാതെ കോവിഡ് ഡ്യൂട്ടിമാത്രമാണ് നൽകുന്നത്. അത്യാഹിത വിഭാഗം ഒഴിച്ചുള്ള എല്ലാ വിഭാഗങ്ങളും ഡ്യൂട്ടി ബഹിഷ്‌കരിച്ചു. ഇരിക്കാനൊരു മുറിയോ ശുചിമുറിയോ പോലുള്ള മതിയായ സൗകര്യം പോലും നൽകുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു.