< Back
Kerala

Kerala
ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി; ബോട്ടിലുണ്ടായിരുന്നത് കുഞ്ഞടക്കം മൂന്നുപേർ
|29 May 2023 4:42 PM IST
അപകടം റാണിചിത്തിര കായലിൽ
ആലപ്പുഴ: ആലപ്പുഴയിൽ കായലിൽ ഹൗസ്‌ബോട്ട് മുങ്ങി. റാണി ചിത്തിര കായലിലാണ് അപകടം ഉണ്ടായത്. ബോട്ട് യാത്രക്കാരായ മൂന്ന് തമിഴ്നാട് സ്വദേശികൾ സുരക്ഷിതരാണ്.തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.
ഭാര്യയും ഭർത്താവും കുഞ്ഞുമടക്കമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ വെള്ളം കയറിയപ്പോൾ തന്നെ ജീവനക്കാർ ഇവരെ തൊട്ടടുത്ത ഹൗസ് ബോട്ടുകളിലേക്ക് മാറ്റിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. ബോട്ടിലെ അടിത്തട്ട് തകർന്നാണ് വെള്ളം അകത്ത് കയറിയതെന്നാണ് ലഭിക്കുന്ന വിവരം.