< Back
Kerala
കാസർകോട്ട് തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
Kerala

കാസർകോട്ട് തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

Web Desk
|
17 Jun 2023 7:01 PM IST

വീടിന് സമീപം ഈറ്റ ശേഖരിക്കാൻ പോയപ്പോഴാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്

കാസർകോട് ബളാലിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മരുതോത്തെ താമരത്ത് വീട്ടിൽ നാരായണനാണ് മരിച്ചത്. 54 വയസായിരുന്നു. വീടിന് സമീപം ഈറ്റ ശേഖരിക്കാൻ പോയപ്പോഴാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ കൂടങ്കല്ലിലുള്ള താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലാണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. തേനീച്ചയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Similar Posts