< Back
Kerala

Kerala
വീട്ടുജോലിക്കെത്തിയ സ്ത്രീ അഞ്ചര വയസുകാരിയെ എടുത്തെറിഞ്ഞു; പരാതിയുമായി പിതാവ്,ജോലിക്കാരി ഒളിവില്‍
|4 April 2022 12:40 PM IST
കുട്ടിയെ അടുക്കളയിൽ നിന്നും വലിച്ചെറിയുന്ന ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
ഇടുക്കിയിൽ അഞ്ചര വയസുകാരിയെ മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. മൂലമറ്റം സ്വദേശിനി തങ്കമ്മക്കെതിരെയാണ്(60) കേസ്. കുട്ടിയുടെ പിതാവ് ഉടുമ്പന്നൂർ സ്വദേശി ബിബിന്‍റെ പരാതിയിലാണ് നടപടി. കുട്ടിയെ അടുക്കളയിൽ നിന്നും വലിച്ചെറിയുന്ന ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ബിബിന്‍റെ ഭാര്യ വിദേശത്താണ്. അഞ്ചര വയസും നാലര വയസും പ്രായമുള്ള കുട്ടികളെ നോക്കാനാണ് തങ്കമ്മയെ വീട്ടില്‍ നിര്‍ത്തിയത്. കഴിഞ്ഞ ദിവസം ബിബിൻ മലയാറ്റൂരിൽ തീർത്ഥാടനത്തിന് പോയിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് തങ്കമ്മ കുട്ടികളെ ഉപദ്രവിച്ചു. അഞ്ചര വയസുകാരിയെ ഇവർ എടുത്തെറിഞ്ഞു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ബിബിൻ പൊലീസിൽ പരാതി നൽകിയത്. മൂന്ന് ദിവസം മുമ്പാണ് തങ്കമ്മ വീട്ടിൽ ജോലിക്കെത്തിയത്. തങ്കമ്മ ഇപ്പോള്‍ ഒളിവിലാണ്.