< Back
Kerala
fire accident in kerala,kerala,kannur,Breaking News Malayalam, Latest News, Mediaoneonline
Kerala

കരിയിലകൾ കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീപടർന്ന് വീട്ടമ്മ മരിച്ചു

Web Desk
|
6 March 2023 12:36 PM IST

ബോധരഹിതയായ പൊന്നമ്മ വീണത് തീയിലേക്കായിരുന്നു

കണ്ണൂർ: കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ച് സ്ത്രീ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ പൊന്നമ്മയാണ് മരിച്ചത്. 60 വയസായിരുന്നു. തോട്ടത്തിലെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു. തിങ്കളാഴ്ച 11 മണിയോടെയാണ് സംഭവം.

തീയിടുന്ന സമയത്ത് നല്ല കാറ്റുണ്ടായിരുന്നു. തീ വീടിന്റെ സമീപത്തേക്ക് പടരുന്നത് കണ്ട പൊന്നമ്മ ബോധരഹിതയായി. പൊന്നമ്മ ബോധരഹിതയായി വീണത് തീയിലേക്കായിരുന്നു. തുടർന്ന് ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Similar Posts