< Back
Kerala

Kerala
കാർ സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു; കാറിൽ മദ്യക്കുപ്പികളും ലഹരി വസ്തുക്കളും
|13 Jan 2024 6:19 PM IST
കൂടെയുണ്ടായിരുന്ന മരുമകൾക്കും നാലു വയസ്സുകാരനും പരിക്കേറ്റു
തിരുവനന്തപുരം കഠിനംകുളത്ത് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. പുത്തൻതോപ്പ് സ്വദേശിനി ലതാ പോളാണ് മരിച്ചത്.
നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയെയും കുടുംബത്തെയും ഇടിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മരുമകൾക്കും നാലു വയസ്സുകാരനും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിൽനിന്ന് മദ്യക്കുപ്പികളും ലഹരി വസ്തുക്കളും കണ്ടെടുത്തു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടാക്സി കാറാണ് അപകടത്തിൽപെട്ടത്.