< Back
Kerala

Photo|Special Arrangement
Kerala
പത്തനംതിട്ടയിൽ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
|4 Oct 2025 12:22 PM IST
മണ്ണാർമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്
പത്തനംതിട്ട: പത്തനംതിട്ടയിൽ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണാർമല സ്വദേശി കൃഷ്ണമ്മ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൂന്നാഴ്ച മുന്‍പാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേല്‍ക്കുകയും ചെയ്യുകയായിരുന്നു.