< Back
Kerala
Ambika
Kerala

കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിൽ നിന്ന് തീ പടർന്നു; കോട്ടയത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം

Web Desk
|
12 Jun 2025 10:38 AM IST

ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ അടുപ്പിൽ ഉപയോഗിച്ചിരുന്ന തുണിയിൽ നിന്ന് തീ പടരുകയായിരുന്നു

കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിൽ നിന്നും തീ പടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മറിയപ്പള്ളി മുട്ടം സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. കാരാപ്പുഴ സ്വദേശിനി വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഇവർ ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ അടുപ്പിൽ ഉപയോഗിച്ചിരുന്ന തുണിയിൽ നിന്ന് തീ പടരുകയായിരുന്നുഇവർ ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ അടുപ്പിൽ ഉപയോഗിച്ചിരുന്ന തുണിയിൽ നിന്ന് തീ പടരുകയായിരുന്നു. ഈ തീ പടർന്നത് അറിയാതെ ഇവർ പുറം ചൊറിഞ്ഞു. ഈ സമയം വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ചു. തീ ആളിപ്പടർന്നതോടെ പൊള്ളലേറ്റ അംബികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മറിയപ്പള്ളി മുട്ടത്തെ അനിയത്തിയുടെ മകന്‍റെ വീട്ടിലാണ് അംബിക താമസിച്ചിരുന്നത്. അനിയത്തിയുടെ മകനും അംബികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അംബികയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.

Similar Posts