< Back
Kerala

Kerala
കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
|29 March 2024 4:51 PM IST
ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി
പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക ഗുരുതര പരിക്ക്. കളപ്പെട്ടി വടവടി സ്വദേശിനി തത്തയ്ക്കാണ് (61) പരിക്കേറ്റത്. വീടിനു സമീപം നിൽക്കുകയായിരുന്നു ഇവരുടെ കാലിന് പന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം.
വീടിന് പുറത്ത് വിറകെടുക്കാനെത്തിയപ്പോൾ പന്നി ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട പന്നി കാലിൽ കടിച്ചതായി വീട്ടമ്മ പറഞ്ഞു. നാട്ടുകാർ ബഹളവെച്ചപ്പോഴാണ് പന്നി ഓടിരക്ഷപ്പെട്ടത്.