< Back
Kerala
പാലക്കാട് കടന്നൽ കുത്തേറ്റ വീട്ടമ്മ മരിച്ചു
Kerala

പാലക്കാട് കടന്നൽ കുത്തേറ്റ വീട്ടമ്മ മരിച്ചു

ijas
|
17 Dec 2021 4:38 PM IST

പാലക്കാട് കടന്നൽ കുത്തേറ്റ വീട്ടമ്മ മരിച്ചു. പാലക്കാട് ധോണി ചൊളോട് പുലിക്കോട്ടിൽ തോമസ്കുട്ടിയുടെ ഭാര്യ ലീലാമ്മയാണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ പുല്ലരിയാൻ പോയ ലീലാമ്മയ്ക്ക് ഇന്നലെയാണ് കടന്നൽ കുത്തേറ്റത്. തുടർന്ന് പാലക്കാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Similar Posts