< Back
Kerala
കാർ ഇടിച്ച് റോഡിൽ വീണു; കൊല്ലത്ത് പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ലോറി കയറി മരിച്ചു
Kerala

കാർ ഇടിച്ച് റോഡിൽ വീണു; കൊല്ലത്ത് പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ലോറി കയറി മരിച്ചു

Web Desk
|
25 Dec 2024 10:10 AM IST

മരിച്ചത് മുരുക്കുമണ്‍ സ്വദേശിനി ഷൈല (51)

കൊല്ലം: നിലമേലില്‍ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്.

കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്.

കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.

Similar Posts