< Back
Kerala

Kerala
കോഴിക്കോട് മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു
|1 Aug 2025 9:02 AM IST
കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് കവര്‍ന്നത്
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയിൽ മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. രാവിലെ വീടിന് സമീപമാണ് മോഷണം നടന്നത്.
സുബൈദ രാവിലെ നിസ്കരിക്കാൻ എഴുന്നേറ്റപ്പോൾ പുറത്ത് കാത്തുനിന്ന മോഷ്ടാവ് കണ്ണിൽ മുളകുപൊടി വിതറി അക്രമിക്കുകയായിരുന്നു. പിടിവലിയിൽ സുബൈദയുടെ മുഖത്ത് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാർത്ത കാണാം: