< Back
Kerala

Kerala
'മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ, അവൻ വെട്ടിക്കൊന്ന ആളെത്ര'; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
|19 Jun 2024 7:38 PM IST
'സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ'
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദപരാമർശവുമായി കെപിപിസി പ്രസിഡന്റ് കെ സുധാകരൻ.
'മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ. അവൻ വെട്ടിക്കൊന്ന ആളെത്രയാണ്. വിവരംകെട്ടവനാണ് മുഖ്യമന്ത്രിയെന്നും സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേയെന്നും' സുധാകരൻ ചോദിച്ചു. ഡിസിസി ഓഫീസിൽ ബോംബുകൾ പ്രദർശിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടായിരുന്നു സുധാകരന്റെ പ്രതികരണം.
'സിപിഎം എന്ന പാർട്ടിയുടെ രാഷ്ട്രീയ അസ്ഥിത്വം തന്നെ അക്രമത്തിലും കൊലപാതകത്തിലുമാണ്. അതിലൊന്ന് ബോംബേറാണ്.'- സുധാകരൻ പറഞ്ഞു.