< Back
Kerala

Kerala
ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
|17 Nov 2025 7:11 PM IST
രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്
തിരുവനന്തപുരം: ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബർ 15 മുതൽ 23 വരെയാണ് ആദ്യഘട്ടം.
ഡിസംബർ 24 മുതൽ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവൻ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.