< Back
Kerala
മേലുകാവിൽ വൻ തീപിടിത്തം; പോസ്റ്റ് ഓഫീസും റേഷൻ കടയും പലചരക്ക് കടകളും കത്തി നശിച്ചു
Kerala

മേലുകാവിൽ വൻ തീപിടിത്തം; പോസ്റ്റ് ഓഫീസും റേഷൻ കടയും പലചരക്ക് കടകളും കത്തി നശിച്ചു

Web Desk
|
27 July 2022 10:27 AM IST

ഫയർഫോഴ്‌സ് എത്താൻ വൈകിയെന്ന് നാട്ടുകാർ

കോട്ടയം: മേലുകാവിൽ വൻ തീപിടിത്തം. പോസ്റ്റ് ഓഫീസും റേഷൻ കടയും പലചരക്ക് കടകളും കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ഫയർഫോഴ്‌സിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് ഇത്രയും വലിയൊരു തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുലർച്ചെ നാലുമണിയോടു കൂടിയാണ് ചെറിയ രീതിയിൽ തീ കെട്ടിടത്തിൽ കണ്ടത്. ഇതുകണ്ട ആളുകൾ ഉടൻ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.

എന്നാൽ ഏകദേശം ആറുമണിയോടെയാണ് ഫയർഫോഴ്‌സ് എത്തിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എത്തിയ ഫയർഫോഴ്‌സിന്റെ എഞ്ചിൻ അത് കേടാകുകയും ചെയ്തു. ഇതാണ് കടകളിലേക്ക് തീ പടരാനുള്ള കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈരാറ്റുപേട്ട,പാമ്പാടി,പാലാ എന്നിവടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ കൂടി എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

Similar Posts