< Back
Kerala

Kerala
തിരുവനന്തപുരത്ത് വന്‍ തീപിടിത്തം
|18 April 2023 1:14 PM IST
കിഴക്കേകോട്ട ബസ്റ്റാന്റിന് സമീപത്തെ കടകളിലാണ് തീപിടിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ തീപിടിത്തം. കിഴക്കേകോട്ട ബസ്റ്റാന്റിന് സമീപത്തെ കടകളിലാണ് തീപിടിച്ചത്. നാല് കടകൾ പൂർണമായും കത്തി നശിച്ചു. ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവവരം. സംഭവത്തിൽ ആളപായമില്ല. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീയണക്കാൻ ശ്രമിക്കുന്നത്. കനത്ത വെയിലായതിനാൽ തന്നെ തീയണയ്ക്കാനുള്ള ശ്രമം ദുഷ്‌കരമാണ്.


