< Back
Kerala

Kerala
എറണാകുളത്തെ വീട്ടിൽ മദ്യവേട്ട; 42 ലിറ്റർ പിടികൂടി
|29 March 2024 8:53 PM IST
കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: എറണാകുളം ഞാറയ്ക്കലിൽ വൻ മദ്യശേഖരം പിടികൂടി. വളപ്പ് കളരിക്കൽ വിബീഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 42.5 ലിറ്റർ മദ്യം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി എൻ.എസ്.സലീഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രീഷ്മ, നിജോഷ് എന്നിവരാണ് പിടിയിലായത്.