< Back
Kerala

Kerala
നരബലി കേസ്: അന്വേഷണ സംഘം ഇലന്തൂരിലെത്തി- പ്രതികൾ പൊലീസിന്റെ രഹസ്യ കേന്ദ്രത്തിൽ
|14 Oct 2022 12:04 AM IST
രാത്രിയോ നാളെ പുലർച്ചയോ തെളിവെടുപ്പ് നടത്തിയേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്
പത്തനംതിട്ട: നരബലി കേസിൽ തെളിവെടുപ്പിനും വിശദ പരിശോധനയ്ക്കുമായി അന്വേഷണ സംഘം പ്രതി ഭഗവത് സിംഗിന്റെ വീട്ടിലെത്തി. നാല് അന്വേഷണ ഉദ്യോഗസ്ഥരാണ് നരബലി നടന്ന വീട്ടിൽ എത്തിയത്. സംഘം മഹസർ തയ്യാറാക്കുകയാണ്. ഇന്ന് രാത്രിയോ നാളെ പുലർച്ചയോ തെളിവെടുപ്പ് നടത്തിയേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രാത്രി പത്ത് മണിക്ക് ശേഷമാണ് കൊച്ചിയിൽ നിന്നുള്ള നാലംഗ അന്വേഷണ സംഘം ഇലന്തൂരിലെത്തിയത്.
മറ്റു ഉന്നത ഉദ്യോഗസ്ഥർ നാളെ പുലർച്ചയോടു കൂടി ജില്ലയിലെത്തുന്നുണ്ട്. പ്രതികളായിട്ടുള്ള ഷാഫി, ഭഗവത് സിംഗ് ലൈല തുടങ്ങിയവരെ അതീവ രഹസ്യമായാണ് പൊലീസ് പത്തനംതിട്ടയിലെത്തിച്ചിരിക്കുന്നത്. പത്തനംതിട്ടയിലുള്ള പൊലീസിന്റെ രഹസ്യ കേന്ദ്രത്തിലാണ് പ്രതികളെ താമസിപ്പിച്ചിരിക്കുന്നത്. നാളെ പുലർച്ചെ പ്രതികളെ പൊലീസ് ചോദ്യം ചെയ്‌തേക്കും.