< Back
Kerala

Kerala
നരബലി: ഷാഫിക്ക് വേണ്ടി നിയമപോരാട്ടം നടത്താനില്ലെന്ന് ഭാര്യ
|15 Oct 2022 4:23 PM IST
തെറ്റ് ചെയ്തയാളെ പുറത്തിറക്കാനില്ല, അതേസമയം വാർത്തകളിൽ കാണുന്ന പല കാര്യങ്ങളും അംഗീകരിക്കാനാവില്ലെന്നും ഷാഫിയുടെ ഭാര്യ പറഞ്ഞു.
കൊച്ചി: ഷാഫിയ്ക്ക് വേണ്ടി നിയമപോരാട്ടം നടത്താനില്ലെന്ന് ഭാര്യ. തെറ്റ് ചെയ്ത ഷാഫിയെ പുറത്തിറക്കാൻ ഞങ്ങളില്ല. വാർത്തകളിൽ കാണുന്ന ചിലത് അംഗീകരിക്കാൻ കഴിയുന്നില്ല, ഷാഫി ഞങ്ങളിൽ ഇങ്ങനെ ഒരു മുഖം കാണിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
ഇന്നലത്തെ പരിശോധനയിൽ തന്റെ ബാങ്ക് രേഖകൾ, പണയം എടുപ്പിച്ച മകളുടെ മാല എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാഫി ഇടയ്ക്ക് യാത്രകൾ പോകാറുണ്ട്, അപ്പോൾ വാഹനത്തിന്റെ ചെയ്സുകൾ വാങ്ങാനാണെന്നാണ് വീട്ടിൽ പറയാറുള്ളത്. തന്റെ ഫോൺ ഷാഫി ഉപയോഗിക്കാറുണ്ട്. വഴക്കുണ്ടായപ്പോൾ താനാണ് ഷാഫിയുടെ ഫോൺ നിലത്തെറിഞ്ഞത്.
40,000 രൂപ തന്നപ്പോൾ, സ്‌കോർപിയോ വിറ്റ പൈസയെന്നാണ് ഷാഫി പറഞ്ഞത്. വാടകയ്ക്ക് താമസിക്കുന്നത് കൊണ്ടാണ് മരുമകന്റെ പേരിൽ വാഹനം വാങ്ങിയതെന്നും അവർ പറഞ്ഞു.