< Back
Kerala

Kerala
കൊച്ചി കുമ്പളങ്ങിയിലെ ഒഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
|21 Jun 2025 3:50 PM IST
സേക്രഡ് ഹാർട്ട് പള്ളിക്ക് സമീപമുള്ള പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്
കൊച്ചി: കൊച്ചി കുമ്പളങ്ങിയിലെ ഒഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ തലയോട്ടികണ്ടെത്തി. സേക്രഡ് ഹാർട്ട് പള്ളിക്ക് സമീപമുള്ള പറമ്പിലാണ് തലയോട്ടി കണ്ടെത്തി. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള പറമ്പ് തൊഴിലാളികൾ വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്. സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്. പള്ളുരുത്തി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
വാർത്ത കാണാം: