< Back
Kerala

Kerala
കൊച്ചിയിൽ നിന്ന് ലാവോസിലേക്ക് മനുഷ്യക്കടത്ത്: പള്ളുരുത്തി സ്വദേശി അറസ്റ്റിൽ
|7 Aug 2024 11:45 AM IST
നാലുലക്ഷം രൂപയ്ക്ക് ചൈനീസ് കമ്പനിക്ക് പരാതിക്കാരനെ പ്രതി വിറ്റെന്ന് എഫ്.ഐ.ആര്‍
കൊച്ചി: കൊച്ചിയിൽ നിന്ന് ലാവോസിലേക്കുള്ള മനുഷ്യക്കടത്തിൽ ഒരാൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി അഫ്സർ അഷറഫാണ് അറസ്റ്റിലായത്.ഇരയായ തോപ്പുംപടി സ്വദേശി സുബൈഹ് ഹസൻ നൽകിയ പരാതിയിൽ തോപ്പുംപടി പൊലീസാണ് അറസ്റ്റ് ചെയ്തത്.
നാലുലക്ഷം രൂപയ്ക്ക് ചൈനീസ് കമ്പനിക്ക് പരാതിക്കാരനെ പ്രതി വിറ്റുവെന്നും ആറ് പേർ ഇരയാക്കപ്പെട്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു.പരാതിക്കാരനിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് 50000 രൂപ തട്ടിയെടുത്തതിന് ശേഷമാണ് ചൈനീസ് കമ്പനിക്ക് വിറ്റത്.