< Back
Kerala

Kerala
ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
|17 Dec 2021 1:18 PM IST
ഇന്നലെയാണ് പനയനത്താം പറമ്പ് സ്വദേശി പ്രമ്യയെ ഭർത്താവ് കത്തി ഉപയോഗിച്ച് കുത്തിയത്
ഏഴു മാസം ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കണ്ണൂർ പനയത്താംപറമ്പിൽ യുവതിയെ കുത്തിയ കൂത്തുപറമ്പ് സ്വദേശി ശൈലേഷാണ് അറസ്റ്റിലായത്. ഇന്നലെയാണ് പനയനത്താം പറമ്പ് സ്വദേശി പ്രമ്യയെ ഭർത്താവ് കത്തി ഉപയോഗിച്ച് കുത്തിയത്.
മദ്യപിച്ചെത്തിയ ഷൈലേഷ് കത്തി ഉപയോഗിച്ച് പ്രമ്യയുടെ കഴുത്തിൽ കുത്തുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രമ്യ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
Husband arrested for stabbing seven-month-pregnant woman