< Back
Kerala

Kerala
വർക്കലയിൽ വിവാഹമോചനത്തിന് ശ്രമിച്ച യുവതിക്ക് നേരെ ഭർത്താവിന്റെ ആക്രമണം; ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു
|10 April 2025 2:29 PM IST
ആക്രമണം തടയാൻ എത്തിയ യുവതിയുടെ പിതൃ സഹോദരന്റെ കൈയ്ക്കും തലയ്ക്കും വെട്ടേറ്റു
തിരുവനന്തപുരം: വർക്കലയിൽ വിവാഹബന്ധം വേർപെടുത്താൻ ശ്രമിച്ച യുവതിക്ക് നേരെ ഭർത്താവിന്റെ ആക്രമണം. ഹെൽമറ്റ് കൊണ്ട് തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചു. യുവതിയുടെ ഭർത്താവ് അഞ്ചുതെങ്ങ് സ്വദേശി നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണം തടയാൻ എത്തിയ യുവതിയുടെ പിതൃ സഹോദരന്റെ കൈയ്ക്കും തലയ്ക്കും വെട്ടേറ്റു.