< Back
Kerala

Kerala
എറണാകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു
|19 Jan 2024 9:40 PM IST
ഒളിവിൽ പോയ ഭർത്താവ് മുരുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷന് സമീപം ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മുരുകൻ എന്നയാളാണ് ഭാര്യ ഓമനയെ ആക്രമിച്ചത്. പരിക്കേറ്റ ഓമന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് മുരുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇന്ന് വൈകിട്ട് നാലു മണിയോടെ ആയിരുന്നു സംഭവം.
കുടുംബ പ്രശ്നത്തെ തുടർന്ന് മുരുകൻ കൈയിൽ കരുതിയിരുന്ന കൈക്കോടാലി ഉപയോഗിച്ച് ഓമനയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. മുരുകൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്ന ആളാണെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.