< Back
Kerala

Kerala
കോട്ടയത്ത് ഭാര്യയുടെ കൈവെട്ടി ഭർത്താവ്
|14 Oct 2022 12:35 PM IST
ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കോട്ടയം: ഭാര്യയുടെ കൈ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ്. കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭർത്താവ് പ്രദീപ് വെട്ടിയത്. മഞ്ജുവിന്റെ ഒരു കൈ വെട്ടേറ്റു മുറിഞ്ഞ നിലയിലാണ് ഉള്ളത്. മറ്റേ കയ്യിന്റെ വിരലുകൾ അറ്റു പോയ നിലയിലും. ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് അക്രമമെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.