< Back
Kerala

Kerala
കണ്ണൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
|23 March 2024 5:46 PM IST
പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നു
കണ്ണൂർ: പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കുട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മകൻ ദിവിഷിന്റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്.
ജോൺ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നുണ്ട്. ഇവരുടെ വീട്ടിൽ കുടുംബ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് വഴക്കുണ്ടായപ്പോൾ ജോൺ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ബന്ധുവിന് വെട്ടേറ്റത്. തുടർന്ന് നാട്ടുകാർ ജോണിനെ പിടിച്ചുവെക്കുകയും പേരാവൂർ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.