< Back
Kerala
കുടുംബ വഴക്ക്; വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Kerala

കുടുംബ വഴക്ക്; വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Web Desk
|
20 Aug 2021 12:10 PM IST

ഇടവ ശ്രീയേറ്റിൽ ഷാഹിദയാണ് മരിച്ചത്. ഭര്‍ത്താവ് സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വർക്കല ഇടവയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വർക്കല ഇടവ ശ്രീയേറ്റിൽ ഷാഹിദയാണ് മരിച്ചത്. ഷാഹിദയും ഭര്‍ത്താവ് സിദ്ദിഖും വീട്ടിൽ സ്ഥിരം വഴക്കായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. വയറിലും കഴുത്തിലും വെട്ടേറ്റ ഷാഹിദയെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വർക്കല താലൂക്ക് ആശൂപത്രിയിൽനിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റി. സിദ്ദിഖ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

Related Tags :
Similar Posts