< Back
Kerala

Kerala
മലയാളിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു; പിന്നാലെ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
|6 Sept 2022 11:14 AM IST
പള്ളിക്കര സ്വദേശിനിയായ നിജയാണ് കൊല്ലപ്പെട്ടത്
കൊച്ചി: എറണാകുളം കുന്നത്തുനാടിൽ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു.പള്ളിക്കര സ്വദേശിനിയായ നിജ ( 41) യാണ് കൊല്ലപ്പെട്ടത്.
ഭർത്താവായ ഒഡീഷ സ്വദേശി സുക്രു നിജയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രിയാണ് ഭാര്യയെ കൊലപ്പെടുത്തിയത്. മക്കൾ നിലവിളിച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് ഓടിപ്പോയ ഇയാൾക്ക് വേണ്ടി നാട്ടുകാർ തിരച്ചിൽ നടത്തിയുരുന്നു. എന്നാൽ രാവിലെ ഇയാളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇവര്‍ക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസുള്ള മൂന്ന് കുട്ടികളുണ്ട്. കുറച്ച് മാസമായി പിണങ്ങി കഴിയുകയാണ് ഇരുവരും
13 വർഷം മുമ്പായിരുന്നു ഇവരുടെ കല്യാണം കഴിഞ്ഞത്. മുമ്പും പല തവണ ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നെന്നായിരുന്നെന്ന് നാട്ടുകാർ പറയുന്നു.