< Back
Kerala
Husband Killed Wife in Punalur, Kollam
Kerala

കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

Web Desk
|
22 Sept 2025 12:14 PM IST

കുടുംബപ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.

കൊല്ലം: പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കലയനാട് കൂത്തനാടിയിൽ ആണ് സംഭവം. സംഭവത്തിനു ശേഷം കൊലപാതകവിവരം ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവച്ച പ്രതി തുടർന്ന് പുനലൂർ പൊലീസിൽ കീഴടങ്ങി.

രാവിലെ ആറരയോടെയാണ് സംഭവം. കുടുംബപ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന ‌ശാലിനിയെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നെന്നും ശാലിനി അമ്മയുടെ വീട്ടിലാണ് താമസമെന്നും നാട്ടുകാർ പറഞ്ഞു. കൊലയ്ക്ക് പിന്നാലെ വീട്ടിൽ നിന്ന് രക്ഷപെട്ട ശേഷമാണ് പ്രതി ഫേസ്ബുക്ക് ലൈവിലൂടെ രം​ഗത്തെത്തിയത്.

അതേസമയം, കൊലപാതകത്തിൽ തുടർനടപടികൾ സ്വീകരിച്ച പൊലീസ് പ്രതിയുടെ വിശദമൊഴിയെടുക്കും. ശാലിനിയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Similar Posts