< Back
Kerala
husband killed wife in wayanad
Kerala

വയനാട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

Web Desk
|
20 Sept 2023 12:49 AM IST

മുകേഷിന്റെ സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മാനന്തവാടി: വയനാട് വെണ്ണിയോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. വെണ്ണിയോട് സ്വദേശി കൊളവയൽ വീട്ടിൽ മുകേഷ് ആണ് ഭാര്യ അനീഷയെ വെട്ടിക്കൊന്നത്.

ഭാര്യയെ വെട്ടിക്കൊന്ന വിവരം പൊലീസിലറിയിച്ചതും മുകേഷ് തന്നെയാണ്. മുകേഷിന്റെ സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി മദ്യലഹരിയിലായിരുന്ന മുകേഷിനെ ബുധനാഴ്ച രാവിലെ വിശദമായി ചോദ്യം ചെയ്യും. പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Similar Posts