< Back
Kerala
കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
Kerala

കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

Web Desk
|
18 Oct 2025 8:59 AM IST

ഭർത്താവ് സോമൻ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കോട്ടയം കിടങ്ങൂരുരിനു സമീപം മാന്താടിക്കവലയിലാണ് സംഭവം. എലക്കോടത്ത് രമണി (70 ) ആണ് മരിച്ചത്. ഭർത്താവ് സോമൻ (74) പൊലീസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെയാണ് കൊലപാതകം. രമണിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പുലർച്ചെ ഒന്നരയോടെയാണ് സംഭവം. രമണിയും ഭർത്താവും രണ്ട് ആൺമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. അതിൽ ഒരാൾ ഭിന്നശേഷിക്കാരനാണ്. ശബ്ദം കേട്ട് മൂത്ത മകൻ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.രമണിയേയും ഭിന്നശേഷിക്കാരനായ മകനേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നാണ് സോമൻ പൊലീസിന് മൊഴി നൽകിയത്.

Related Tags :
Similar Posts