< Back
Kerala
കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു
Kerala

കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

Web Desk
|
20 April 2022 2:05 PM IST

ആക്രമണം തടയാനെത്തിയ രമയുടെ സഹോദരി രതിക്കും വെട്ടേറ്റു

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. നെടുവത്തൂർ പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ (56) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. രാജന്റെ ആക്രമണം തടയാനെത്തിയ രമയുടെ സഹോദരി രതിക്കും വെട്ടേറ്റു.

ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. രമയും സഹോദരിയും വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വിറകുവെട്ടാനെത്തിയതായിരുന്നു. ഇവിടെ ഒളിച്ചിരുന്ന രാജന്‍ ആക്രമിക്കുകയാണുണ്ടായത്. രമയെ കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത പുരയിടത്തില്‍ രാജന്‍ തൂങ്ങിമരിക്കുകയും ചെയ്തു. രാജനും രമയും വേര്‍പിരിഞ്ഞിട്ട് ഏറെനാളായി. തുടര്‍ച്ചയായുണ്ടായ കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Tags :
Similar Posts