< Back
Kerala
പട്ടം എസ്‌യുടി ആശുപത്രിയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Photo| Special Arrangement

Kerala

പട്ടം എസ്‌യുടി ആശുപത്രിയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Web Desk
|
9 Oct 2025 8:24 AM IST

കരകുളം സ്വദേശിയായ ജയന്തിയാണ് കൊല്ലപ്പെട്ടത്

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചുകൊന്നു. കരകുളം സ്വദേശിയായ ജയന്തിയാണ് കൊല്ലപ്പെട്ടത്. കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഭർത്താവ് സുരനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയാണ് കൊലപാതകം നടന്നത്.

ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സുരന്‍ ചികിത്സയിലാണ്. വൃക്കരോഗത്തെ തുടര്‍ന്ന് മാസങ്ങളോളമായി ജയന്തി ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Similar Posts