< Back
Kerala

Kerala
കണ്ണൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
|25 Oct 2023 6:21 PM IST
ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്.
കണ്ണൂർ: പെരിങ്ങോം കങ്കോലിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഭർത്താവ് ഷാജി പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പ്രസന്ന ഏറെക്കാലമായി ഭർത്താവുമായി അകന്നുതാമസിക്കുകയായിരുന്നു. മൂന്നു മക്കളോടൊപ്പമാണ് പ്രസന്ന താമസിച്ചിരുന്നത്. ഇന്ന് ഷാജി പ്രസന്നയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും കൊടുവാളെടുത്ത് തലക്ക് വെട്ടുകയുമായിരുന്നു. മരണമുറപ്പാക്കിയ ശേഷം ഷാജി തന്നെയാണ് പയ്യന്നൂർ സ്റ്റേഷനിലെത്തി വിവരമറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും പ്രസന്ന മരിച്ചിരുന്നു.