< Back
Kerala
husband tortured wife kozhikode thamarassery
Kerala

താമരശ്ശേരി പൂനൂരിൽ ഭർത്താവ് ഭാര്യയുടെ കൈകാലുകൾ തല്ലിയൊടിച്ചു

Web Desk
|
6 Aug 2023 8:00 PM IST

പ്രതി ബഹാഉദ്ദീൻ അൽത്താഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: താമരശ്ശേരി പൂനൂരിൽ ഭർത്താവ് ഭാര്യയുടെ കൈകാലുകൾ തല്ലിയൊടിച്ചു. ബഹാഉദ്ദീൻ അൽത്താഫ് (30) ആണ് ഭാര്യയെ ക്രൂരമായി മർദിച്ചത്. ഇയാളെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

മർദനത്തിൽ ബഹാവുദ്ദീന്റെ 19കാരിയായ ഭാര്യക്ക് ഗുരുതര പരിക്കേറ്റു. യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബഹാഉദ്ദീൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

2022 ഒക്ടോബർ രണ്ടിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ബഹാഉദ്ദീൻ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വനിതാ പൊലീസ് ഇല്ലാതെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയതെന്നും അതുകൊണ്ട് മുഴുവൻ കാര്യങ്ങളും പൊലീസിനോട് പറയാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ പറഞ്ഞു.

Similar Posts