< Back
Kerala
കൊട്ടാരക്കരയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഭർത്താവിന്റെ ശ്രമം

Fire

Kerala

കൊട്ടാരക്കരയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഭർത്താവിന്റെ ശ്രമം

Web Desk
|
17 Dec 2022 3:31 PM IST

എഴുകോൺ സ്വദേശിനി ഐശ്യയെ ആണ് ഭർത്താവ് അഖിൽ രാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം: കൊട്ടാരക്കര നെടുവത്തൂരിൽ ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. എഴുകോൺ സ്വദേശിനി ഐശ്യയെ ആണ് ഭർത്താവ് അഖിൽ രാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽവെച്ചായിരുന്നു ആക്രമണം. അഖിൽ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാളുകളായി ഇവർ അകന്നുകഴിയുകയായിരുന്നു.

Similar Posts