< Back
Kerala

Kerala
പള്ളികളിൽ വരുന്ന ആളുകളെ ബോധവൽക്കരിക്കണമെന്നാണ് പറഞ്ഞത്; പ്രതിഷേധിക്കണമെന്ന് പറഞ്ഞിട്ടില്ല: ഹുസൈൻ മടവൂർ
|5 Dec 2021 5:42 PM IST
വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ വഖഫ് ബോർഡാണ് ശ്രമിക്കേണ്ടത്. സ്ഥാപനങ്ങൾ തിരിച്ചുപിടിക്കാൻ ഉദ്യോഗസ്ഥരെ മാറ്റിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് വിഷയത്തിൽ പള്ളികളിൽ വരുന്ന ആളുകളെ ബോധവൽക്കരിക്കണമെന്നാണ് പറഞ്ഞതെന്ന് ഹുസൈൻ മടവൂർ. പ്രതിഷേധിക്കണമെന്ന് പറഞ്ഞിട്ടില്ല. എല്ലാ വെള്ളിയാഴ്ചയും ഇത് പറയണമെന്നും അർഥമില്ല. ഇതുമായി ബന്ധപ്പെട്ട് സെമിനാറുകളും ചർച്ചകളും അടക്കമുള്ള പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ 30 വഖഫ് ബോർഡുകളിൽ ഒന്നുപോലും നിയമനം പിഎസ്‌സിക്ക് വിട്ടിട്ടില്ല. ഗവൺമെന്റ് ശമ്പളം കൊടുക്കുന്ന നിരവധി ബോർഡ് കോർപറേഷനുകളിലെ നിയമനം പിഎസ്‌സിക്ക് വിട്ടിട്ടില്ല. പിന്നെ സർക്കാർ ശമ്പളം കൊടുക്കാത്ത ചെറിയ ബോർഡിന്റെ നിയമനം മാത്രം പിഎസ്‌സിക്ക് വിടുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.