< Back
Kerala

Kerala
ട്രോളി ബാഗില്‍ നിറയെ മിഠായിപ്പൊതികള്‍; തുറന്നപ്പോള്‍ മൂന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്! നെടുമ്പാശ്ശേരിയിൽ വീണ്ടും വന്‍ ലഹരി വേട്ട
|9 Dec 2024 3:29 PM IST
തായ് എയർവേസിൽ ബാങ്കോക്കിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്നാണു കഞ്ചാവ് പിടികൂടിയത്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. മൂന്നരക്കോടിലേറെ വില വരുന്ന കഞ്ചാവ് പിടികൂടി. തായ് എയർവേസിൽ ബാങ്കോക്കിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്ന് പിടികൂടിയത് 13 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ്.
മലപ്പുറം സ്വദേശി ഉസ്മാൻ ആണ് കസ്റ്റംസിന്റെ പിടിയിലായത്. ട്രോളി ബാഗിലെ ഭക്ഷണപൊതികളിലും മിഠായി പാക്കറ്റുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
സംശയം തോന്നി നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തിയത്. നേരത്തെയും ബാങ്കോക്കിൽനിന്ന് എത്തിയവരിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ഇതേതുടർന്ന് കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു.
Summary: Hybrid cannabis worth over Rs 3.5 crore seized at Nedumbassery airport