< Back
Kerala
ഹൈബ്രിഡ് കഞ്ചാവ് കേസ്: താരങ്ങള്‍ക്കൊപ്പം പലതവണ ലഹരി ഉപയോഗിച്ചെന്ന് മുഖ്യപ്രതി; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും
Kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്: താരങ്ങള്‍ക്കൊപ്പം പലതവണ ലഹരി ഉപയോഗിച്ചെന്ന് മുഖ്യപ്രതി; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും

Web Desk
|
3 April 2025 10:06 AM IST

പ്രതി തസ്ലീമ സുൽത്താനയും നടന്മാരും തമ്മിലുള്ള ചാറ്റുകൾ എക്സൈസിന് ലഭിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മുഖ്യപ്രതിയുടെ മൊഴിയിലുള്ള സിനിമ താരങ്ങൾക്ക് നോട്ടീസ് നൽകും . ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാവും അന്വേഷണ സംഘം നോട്ടീസ് നൽകുക.മുഖ്യപ്രതി തസ്ലീമ സുൽത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുമായി താരങ്ങൾ ഒരുമിച്ച് പലതവണ ലഹരി ഉപയോഗിച്ചതായും മൊഴിയിലുണ്ട്.

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് ലഹരി കൈമാറിയെന്നായിരുന്നു തസ്ലീന സുൽത്താനയാണ് എക്സൈസിന് മൊഴി നൽകിയത്. ഇവർക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസും ഉണ്ടായിരുന്നു. പ്രതികളെ കെണി ഒരുക്കിയായിരുന്നു എക്സൈസ് സംഘം ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ എത്തിച്ചത്.പ്രതിക്ക് സിനിമ മേഖലയിലെ പല ഉന്നതരുമായി ബന്ധമുണ്ടെന്നും വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തുവെന്നും എക്സൈസ് കണ്ടെത്തിയിരുന്നു.


Similar Posts