< Back
Kerala

Kerala
കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗില്‍ നിന്ന് 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
|29 Oct 2025 10:29 AM IST
കസ്റ്റംസ് ഇൻ്റലിജൻസാണ് ലഹരി പിടികൂടിയത്
കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിൽ 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി..മസ്കറ്റിൽ എത്തിയ യാത്രക്കാരൻ രാഹുൽ രാജിന്റെ ബാഗിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.കസ്റ്റംസ് ഇൻ്റലിജൻസാണ് ലഹരി പിടികൂടിയത്.ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്.
ബാങ്കോക്കില്‍ നിന്ന് മസ്കറ്റ് വഴിയാണ് യാത്രക്കാരന്‍ എത്തിയത്. വിമാനത്താവളം വഴി വ്യാപകമായി ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.