< Back
Kerala
Hyderabad Police register case against actor vinayakan
Kerala

നടൻ വിനായകനെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്

Web Desk
|
7 Sept 2024 11:55 PM IST

മദ്യപിച്ച് ബഹളം വച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

ഹൈദരാബാദ്: നടൻ വിനായകനെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസ്.

മദ്യപിച്ച് ബഹളം വച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഹൈദരാബാദ് വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതിന് പിന്നാലെ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം, ആരോപണം നിഷേധിച്ച വിനായകൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ മർദിച്ചു എന്ന് പറഞ്ഞു. കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പോയ വിനായകൻ കണക്ഷൻ ഫ്ലൈറ്റിനു വേണ്ടി ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം.



Similar Posts