< Back
Kerala
ശബരിമല സ്വർണക്കൊള്ള; ഞാൻ അയ്യപ്പ ഭക്തൻ, തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ല: ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ

ഗോവർധൻ Photo| MediaOne

Kerala

ശബരിമല സ്വർണക്കൊള്ള; 'ഞാൻ അയ്യപ്പ ഭക്തൻ, തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ല': ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ

Web Desk
|
25 Oct 2025 12:42 PM IST

തട്ടിപ്പിലൂടെ നേടിയ സ്വർണമാണെന്ന് അറിയില്ലായിരുന്നുവെന്നും ഗോവർധൻ പറഞ്ഞു

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ തട്ടിപ്പിന് കൂട്ട് നിന്നിട്ടില്ലെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ. 2019ലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത്. പുതിയ വാതിൽ സംഭാവന ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ഭാഗ്യമെന്ന് കരുതി ഏറ്റെടുത്തു.തട്ടിപ്പിലൂടെ നേടിയ സ്വർണമാണെന്ന് അറിയില്ലായിരുന്നുവെന്നും ഗോവർധൻ പറഞ്ഞു.

35 വർഷമായി അയ്യപ്പ ഭക്തനാണ്. അമ്പലത്തിന് നിരവധി സംഭവാനകൾ കൊടുത്തിട്ടുണ്ട്. 2019ൽ പോറ്റിയെ കണ്ടുമുട്ടി, അതുവഴി ക്ഷേത്ര വാതിൽ നന്നാക്കാൻ അവസരം കിട്ടി. പോറ്റി ആവശ്യപ്പെട്ടതാണ്. പുതിയ വാതിൽ സംഭാവന ചെയ്യാമോ എന്ന് ചോദിച്ചു, അത് ഭാഗ്യമെന്ന് കരുതി ഞാൻ ഏറ്റെടുത്തു കോടിക്കണക്കിന് ഭക്തരിൽ നിന്ന് എനിക്ക് കിട്ടിയ ഭാഗ്യമായി കരുതി. കേരളത്തിൽ നിന്ന് മരം വാങ്ങി. ബംഗളൂരുവിൽ വച്ച് വാതിൽ നിർമിച്ചു. പ്ലേറ്റിങ് ചെയ്തു. ബെല്ലാരിയിൽ ജ്വല്ലറിയിൽ കൊണ്ടുവന്ന് പൂജ ചെയ്തു.

എസ്ഐടി അന്വേഷണം നടക്കുന്നതിനാൽ സ്വർണത്തെക്കുറിച്ച വിവരങ്ങൾ പറയാൻ കഴിയില്ല. എസ് ഐ ടി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ഇന്നലെ ബെല്ലാരിയിലേക്ക് എസ് ഐ ടി വന്നു മൊഴി കൊടുത്തിരുന്നു. രേഖകളും കൊടുത്തു. ഞാൻ തെറ്റ് ചെയ്തിട്ടില്ല, ഞാൻ അയ്യപ്പ ഭക്തനാണ്. സ്വർണം കളവാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി ഗോവര്‍ധനാണ് സ്വര്‍ണം വിറ്റതെന്ന് കണ്ടെത്തിയിരുന്നു. പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ഗോവര്‍ധന്‍റെ മൊഴി.



Similar Posts