< Back
Kerala
അൻവർ ബേപ്പൂരിൽ മത്സരിക്കുന്ന കാര്യം അറിയില്ല; ഡിസിസി പ്രസിഡൻ്റ്
Kerala

'അൻവർ ബേപ്പൂരിൽ മത്സരിക്കുന്ന കാര്യം അറിയില്ല'; ഡിസിസി പ്രസിഡൻ്റ്

Web Desk
|
24 Dec 2025 7:53 AM IST

കേരളത്തിൽ എവിടെയും മത്സരിക്കാവുന്ന തരത്തിൽ ശ്രദ്ധേയനായ നേതാവ് ആണ് അൻവറെന്നും പ്രവീൺകുമാർ

കോഴിക്കോട്: പി.വി അൻവർ ബേപ്പൂരിൽ മത്സരിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് കെപിസിസിയും യുഡിഎഫുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ. അൻവർ ബേപ്പൂരിൽ മത്സരിക്കുന്ന കാര്യം അറിയില്ല, കേരളത്തിൽ എവിടെയും മത്സരിക്കാവുന്ന തരത്തിൽ ശ്രദ്ധേയനായ നേതാവ് ആണ് അൻവറെന്നും പ്രവീൺകുമാർ മീഡിയവണിനോട് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ നിയമസഭാ സീറ്റുകൾ ലീഗുമായി വെച്ച് മാറുന്നതിൽ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് ആണെന്നും പ്രവീൺ കുമാർ വിശദീകരിച്ചു.

യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളായി പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെയും ജെആര്‍പിയെയും പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുവരും പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഡിഎഫ് പറയുന്നിടത്ത് മത്സരിക്കാന്‍ തയ്യാറാണെന്നും മത്സരിക്കേണ്ടെന്നാണ് തീരുമാനമെങ്കില്‍ അതും അനുസരിക്കാന്‍ തയ്യാറാണെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു. മുന്നണിപ്രവേശനത്തില്‍ പാര്‍ട്ടിയിലുള്ളവരെല്ലാം സന്തോഷത്തിലാണെന്നും പായസം വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിക്കുകയാണെന്നും സി.കെ ജാനുവും പ്രതികരിച്ചിരുന്നു.

Similar Posts