< Back
Kerala
മുകേഷ് എവിടെയെന്ന് അറിയില്ല; അതന്വേഷിക്കലല്ല എന്റെ പണി: എം.വി ഗോവിന്ദൻ
Kerala

'മുകേഷ് എവിടെയെന്ന് അറിയില്ല; അതന്വേഷിക്കലല്ല എന്റെ പണി': എം.വി ഗോവിന്ദൻ

Web Desk
|
6 March 2025 9:00 PM IST

ലോഗോ പ്രകാശന ചടങ്ങ് മാത്രമാണ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് എം മുകേഷ് എംഎൽഎ പങ്കെടുത്ത പരിപാടി

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലത്ത് സ്ഥലം എംഎൽഎയായ മുകേഷിൻറെ അസാന്നിധ്യത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ച് എം.വി ഗോവിന്ദൻ. മുകേഷ് എവിടെയാണെന്ന് തനിക്കറിയില്ലെന്നും അത് അന്വേഷിക്കലല്ല തന്റെ പണിയെന്നും അത് നിങ്ങൾ പോയി അന്വേഷിക്കണമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ സ്ഥലം എംഎൽഎ മുകേഷിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. നടിയുടെ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ കൊല്ലത്തെ പരിപാടികളിൽ നിന്ന് അപ്രഖ്യാപിത വിലക്ക് സിപിഎം ഏർപ്പെടുത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷ് എത്താതിരുന്നത്. സമ്മേളനം ആരംഭിക്കും മുൻപ് കൊച്ചിയിലേക്ക് പോയ മുകേഷ് സമ്മേളനം കഴിഞ്ഞ് മാത്രമേ തിരികെ എത്തൂ എന്നാണ് സൂചന.

ലോഗോ പ്രകാശന ചടങ്ങ് മാത്രമാണ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് എം മുകേഷ് എംഎൽഎ പങ്കെടുത്ത പരിപാടി.

Similar Posts