
പത്മരാജൻ എന്ന പ്രതിഭയെ താൻ തിരിച്ചറിയുന്നത് അദ്ദേഹത്തിൻ ശബ്ദത്തിലൂടെയാണ്: മോഹൻലാൽ
|എയർ ഇന്ത്യ എക്സ്പ്രസും, പത്മരാജൻ ട്രസ്റ്റും ഏർപ്പെടുത്തിയ സാഹിത്യ-സിനിമാ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം
തിരുവനന്തപുരം: പത്മരാജൻ എന്ന പ്രതിഭയെ താൻ തിരിച്ചറിയുന്നത് അദ്ദേഹത്തിൻ ശബ്ദത്തിലൂടെയാണെന്ന് നടൻ മോഹൻലാൽ. എയർ ഇന്ത്യ എക്സ്പ്രസും, പത്മരാജൻ ട്രസ്റ്റും ഏർപ്പെടുത്തിയ സാഹിത്യ-സിനിമാ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. എസ്. ഹരീഷും, പി.എസ്. റഫീക്കും സംവിധായകൻ ഫാസിൽ മുഹമ്മദും അവാർഡുകൾ ഏറ്റുവാങ്ങി.
തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങൾ തനിക്ക് സമ്മാനിച്ച പത്മരാജനെകുറിച്ചുള്ള ഓർമ്മകൾ മോഹൻലാൽ പങ്കുവെച്ചു. 'പട്ടുനൂല്‍പ്പുഴു'വിനാണ് മികച്ച നോവലിനുള്ള പുരസ്കാരം പി.എസ്. ഹരീഷ് സ്വന്താക്കിയത്. റഫീഖിന്റെ 'ഇടമലയിലെ യാക്കൂബ്' മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം നേടി.
ഐഎഫ്ഫെകെയിൽ തിളങ്ങിയ 'ഫെമിനിച്ചി ഫാത്തിമ' എന്ന സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസില്‍ മുഹമ്മദ് മികച്ച ചലച്ചിത്രത്തിനും തിരക്കഥക്കുമുളള പുരസ്‌കാരം ഏറ്റുവാങ്ങി. യുവസാഹിത്യപ്രതിഭകളുടെ ആദ്യ കൃതിക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് നല്‍കുന്ന ടെയില്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരം 'വൈറസ്' എന്ന നോവല്‍ രചിച്ച ഐശ്വര്യ കമല സ്വന്തമാക്കി. പത്മരാജന്റെ ജന്മവാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോറിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകരെയും ആദരിച്ചു.