< Back
Kerala
സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചു പണി; കലക്ടര്‍മാര്‍ക്കും മാറ്റം
Kerala

സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചു പണി; കലക്ടര്‍മാര്‍ക്കും മാറ്റം

Web Desk
|
2 Sept 2021 7:27 PM IST

മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കലക്ടർമാരെയാണ് മാറ്റിയത്

സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചു പണി. ടി.വി അനുപമയെ പട്ടിക വർഗ വകുപ്പ് ഡയക്ടറായി നിയമിച്ചു. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് വൈ സഫറുള്ളയെ ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. എസ് ഷാനവാസ് കൊച്ചി സ്മാർട്ട് മിഷൻ സി.ഇ.ഒയാകും.

മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കലക്ടർമാരെയും മാറ്റി. കണ്ണൂർ കലക്ടറായിരുന്ന ടി.വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ്. ചന്ദ്രശേഖർ ആണ് പുതിയ കണ്ണൂർ കലക്ടർ. മലപ്പുറം കളക്ടർ ഗോപാലകൃഷ്ണൻ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും പകരം വി.ആർ പ്രേംകുമാറിനെ മലപ്പുറം കലക്ടറായി നിയമിച്ചു.

വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും പകരം എ ഗീത വയനാട് ജില്ലാ കലക്ടറാകും. അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയുമുണ്ട്. കൊല്ലം കലക്ടർ അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കി. പകരം അഫ്സാന പർവീണ്‍ കൊല്ലം കലക്ടറാകും.

Similar Posts