< Back
Kerala
IB officers death,Sukant Suresh,ഐബി ഓഫീസറുടെ മരണം,സുകാന്ത് സുരേഷ്
Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Web Desk
|
4 April 2025 7:19 AM IST

കേസില്‍ താന്‍ നിരപരാധിയാണെന്നും മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം

കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹരജിയില്‍ സിംഗിള്‍ ബെഞ്ച് പൊലീസ് റിപ്പോർട്ട് തേടിയേക്കും.

പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ സുകാന്ത് സുരേഷിനെ പ്രതിചേര്‍ത്തിട്ടില്ല. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഓഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. മകളെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്ന കുടുംബത്തിന്റെ ആരോപണത്തിൽ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയക്കുന്നതായി സുകാന്ത് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒളിവിലാണ് സുകാന്ത് സുരേഷ്.


Similar Posts