< Back
Kerala
യു.എ.പി.എ കേസിൽ  ഇബ്രാഹിമിന് ജാമ്യം
Kerala

യു.എ.പി.എ കേസിൽ ഇബ്രാഹിമിന് ജാമ്യം

Web Desk
|
16 Dec 2021 12:47 PM IST

അസുഖ ബാധിതനാണെന്ന് ചൂണ്ടികാണിച്ചാണ് ജാമ്യം നൽകിയത്

യു.എ.പി.എ ചുമത്തി ആറുവർഷമായി തടവിൽ കഴിയുന്ന ഇബ്രാഹിമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് .2014 ഏപ്രിൽ 24 നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. വെള്ളമുണ്ടയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി തോക്കുചൂണ്ടിയ പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് മേപ്പാടി സ്വദേശിയായ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. കേസിലെ എട്ടാം പ്രതിയായ ഇബ്രാഹിം വിയ്യൂർ ജയിൽ വിചാരണതടവുകാരനായി കഴിയുകയായിരുന്നു. കടുത്ത പ്രമേഹരോഗിയാണെന്നും രണ്ടു തവണ ഹൃദ്രോഗം വന്നെന്നും ചൂണ്ടികാണിച്ച് നൽകിയ അപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

Related Tags :
Similar Posts