< Back
Kerala
ICU harassment case; Complainant against doctor in kozhikode medical college,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം, ഐ.സി.യു പീഡനം,കോഴിക്കോട് മെഡിക്കല്‍ കോളജ്, ഗൈനക്കോളജി ഡോക്ടര്‍ക്കെതിരെ പരാതിക്കാരി
Kerala

'ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും റിപ്പോർട്ടിലെഴുതിയില്ല'; മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ ഡോക്ടർക്കെതിരെ പരാതിക്കാരി

Web Desk
|
27 July 2023 3:23 PM IST

പ്രതികളെ സഹായിക്കാനാണ് ഗൈനക്കോളജി ഡോക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും യുവതി മീഡിയവണിനോട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ പരിശോധന നടത്തിയ ഡോക്ടർക്കെതിരെ പരാതിക്കാരി. താൻ പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ടിലെഴുതിയില്ല. തനിക്കെതിരെയാണ് റിപ്പോർട്ട് നൽകിയതെന്നും പരാതിക്കാരി മീഡിയവണിനോട് പറഞ്ഞു.

'കുറ്റപത്രം വായിച്ചപ്പോഴാണ് തനിക്കെതിരെയാണ് ഗൈനക്കോളജി ഡോക്ടർ റിപ്പോർട്ട് നൽകിയതെന്ന് മനസിലായത്. പൊലീസിന് ഡോക്ടർ നൽകിയ മൊഴി പ്രതികളെ സഹായിക്കാനാണ്. കേസിലെ അഞ്ചു പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ ഹരജി നൽകുമെന്നും യുവതി പറഞ്ഞു.

പ്രതികളെ വീണ്ടും ജോലിയിൽ പ്രവേശിച്ചതിനെതിരെ മുൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെതിരെയും പരാതി നൽകിയിട്ടുണ്ട്. മൊഴിയെടുത്ത ഗൈനക്കോളജി ഡോക്ടർക്കെതിരെ മറ്റൊരു പരാതി നൽകുമെന്നും യുവതി പറഞ്ഞു. കോഴിക്കോട് മെഡിക്കൽകോളജിനെയും പൊലീസിനെയും വിശ്വാസമില്ലെന്നും യുവതി പറഞ്ഞു.


Similar Posts