< Back
Kerala

Kerala
മെഡിക്കൽ കോളജിലെ ഐ.സി.യു പീഡനക്കേസ്: റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അതിജീവിത
|23 April 2024 3:38 PM IST
അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ അഞ്ച് മാസമായിട്ടും നടപടിയില്ല
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യു പീഡനക്കേസിലെ അതിജീവിത റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. കമ്മീഷണർ ഓഫീസിന് മുന്നിലാണ് സമരം. അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നൽകിയ അപേക്ഷയിൽ മറുപടി വൈകുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ആറ് ദിവസമായി പ്രതിഷേധം തുടങ്ങിയിട്ട്. ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരെ നൽകിയ പരാതിയിലെ അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം. ഇതിൽ ഉത്തര മേഖല ഐ.ജിയോട് നടപടിയെടുക്കാൻ ഡി.ജി.പി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന വിവരാവകാശ കമ്മീഷനിലും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. അഞ്ചര മാസമായിട്ടും ഇതിൽ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം തെരുവിലേക്ക് മാറ്റിയതെന്ന് അതിജീവിത പറഞ്ഞു.